Vikas Logo
വികാസ്കലാസാംസ്കാരിക സമിതി
VIKAS ALLIED INSTITUTIONS

വികാസ് അനുബന്ധ സ്ഥാപനങ്ങൾ

വികാസിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായ സ്ഥാപനങ്ങൾ.

വി
ലൈബ്രറി

വികാസ് ലൈബ്രറി

ചവറ, കൊല്ലം

വികാസിനൊപ്പം വളരുന്ന ഈ ലൈബ്രറിയിൽ ഇപ്പോൾ 10,000-ത്തിലധികം പുസ്തകങ്ങളുണ്ട്. സംസ്ഥാന കൗൺസിലിന്റെ 'എ ഗ്രേഡ്' അംഗീകാരം ഇതിനു ലഭിച്ചിട്ടുണ്ട്. റഫറൻസ് ലൈബ്രറി, പി.എസ്.സി വിദ്യാർത്ഥികൾക്കായി രാത്രികാല പഠനസൗകര്യം എന്നിവ ഇവിടെ സജ്ജമാണ്. ചവറ ഭരണിക്യാവിൽ പുസ്തകക്കൂടും തുറന്ന വായനശാലയും പ്രവർത്തിക്കുന്നു. കവി ചവറ കെ.എസ്. പിള്ള നൽകിയ 1500-ൽ അധികം പുസ്തകങ്ങൾക്കായി 'ചവറ കെ.എസ്. പിള്ള കോർണർ' എന്ന പ്രത്യേക വിഭാഗം തന്നെയുണ്ട്.

വി
അക്കാദമി

വികാസ് വനിതാവേദി

ചവറ, കൊല്ലം

വനിതകളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്കും കൂട്ടായ്മകൾക്കും ഈ വേദി അവസരമൊരുക്കുന്നു. 2021-ലെ കാർഷിക പരിപാടി ഉൾപ്പെടെ വികാസിന്റെ എല്ലാ പ്രവർത്തനങ്ങളിലും വനിതാവേദിയുടെ പങ്കാളിത്തം വലുതാണ്.

വി
അക്കാദമി

വികാസ് ബാലവേദി

ചവറ, കൊല്ലം

30 അംഗങ്ങളുള്ള ബാലവേദി കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിനും അവരെ സംഘടനാരംഗത്ത് പ്രാപ്തരാക്കുന്നതിനും സഹായിക്കുന്നു. കുട്ടികൾക്കായി പ്രത്യേക ലൈബ്രറി സൗകര്യവും ഇവിടെയുണ്ട്.

ജ
ജീവകാരുണ്യം

ജോസ് ഫൗണ്ടേഷൻ

ചവറ, കൊല്ലം

വികാസിന്റെ നേതൃത്വത്തിൽ വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഈ ഫൗണ്ടേഷൻ നടത്തുന്നത്. പ്രധാനമായും ക്യാൻസർ രോഗികൾക്കായി മരുന്നും പോഷകാഹാരവും വീട്ടിലെത്തിക്കുന്ന പാലിയേറ്റീവ് കെയർ പ്രവർത്തനം ഇവർ നടത്തുന്നു. ഏകദേശം 35-ഓളം രോഗികൾക്ക് 10 സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഈ സേവനം ലഭ്യമാക്കുന്നുണ്ട്

വി
വേദി

വികാസ് ഓഡിറ്റോറിയം

ചവറ, കൊല്ലം

കലാപരിപാടികൾക്കും സമ്മേളനങ്ങൾക്കും ഗ്രാമസഭകൾക്കും ഉപയോഗിക്കാവുന്ന സ്റ്റേജ് സൗകര്യമുള്ള ഓഡിറ്റോറിയം.

പ
പരിശീലനം

പരിശീലന ക്ലാസുകൾ

ചവറ, കൊല്ലം

കുങ്ഫു, ഡ്രോയിംഗ്, ഡാൻസ് തുടങ്ങിയവയിൽ വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ പരിശീലനം നൽകുന്നു.