Vikas Logo
വികാസ്കലാസാംസ്കാരിക സമിതി
Our Organization

ഞങ്ങളേക്കുറിച്ച്

വികാസ് കലാസാംസ്കാരിക സമിതി

ചവറയുടെ സാംസ്കാരിക ഭൂമികയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും, അശരണർക്ക് താങ്ങായി ഒരു നവോത്ഥാന കേന്ദ്രമായി നിലകൊള്ളാനും വികാസ് സമിതി ആഗ്രഹിക്കുന്നു.

1979-ൽ ആരംഭിച്ച വികാസ് സമിതി, ചവറയുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഒരുപോലെ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ്. അറിവ്, സ്നേഹം, സേവനം എന്നീ മൂല്യങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമിതി, സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ, കാൻസർ രോഗികൾക്ക് മരുന്നും ഭക്ഷണവും വീട്ടിലെത്തിക്കുന്ന ജോസ് ഫൗണ്ടേഷൻ, അർഹരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായങ്ങൾ എന്നിവയിലൂടെ ജീവകാരുണ്യ രംഗത്ത് മാതൃകയാകുന്നു. കൂടാതെ, പതിനായിരത്തിലധികം പുസ്തകങ്ങളുള്ള വികാസ് ലൈബ്രറി, വനിതാവേദി, ബാലവേദി എന്നിവയിലൂടെ സാംസ്കാരിക മേഖലയിലും സമിതി ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നു. 125-ലധികം പ്രമുഖ എഴുത്തുകാരുടെ പ്രഭാഷണങ്ങൾക്ക് വേദിയായ ഈ സംഘടന സാമൂഹിക വിവാഹങ്ങൾ പോലുള്ള സേവനങ്ങളിലൂടെയും സമൂഹത്തിന് താങ്ങായി നിലകൊള്ളുന്നു.

About Image 1
About Image 2

എൺപതുകളുടെ തുടക്കത്തിലാണ് വികാസിന്റെ പിറവി. കുറച്ച് ചെറുപ്പക്കാരുടെ ഒത്തുചേരലും കലർപ്പില്ലാത്ത സ്നേഹവും ചേർന്നൊരു കൂട്ടായ്മ. കയറിന്റെയും കരിമണ്ണിന്റെയും നാടായ ചവറയിൽ കഴിഞ്ഞ 40 വർഷമായി ഒരുക്കിയെടുത്ത സാംസ്കാരിക പശ്ചാത്തലം നാടിന്റെ ഹൃദയവുമായി ബന്ധപ്പെട്ടതാണ്.

ഇവിടെ തീർത്ഥാടനം പോലെ വന്നുപോയ മലയാളത്തിന്റെ മുൻനിര എഴുത്തുകാരുടെ എണ്ണം അത്ര വലുതാണ്. അവരുടെയൊക്കെ അനുഗ്രഹാശിസ്സുകളോടെയാണ് വികാസിന്റെ വളർച്ച. വൈക്കം ചന്ദ്രശേഖരൻ നായർ, തിരുനല്ലൂർ കരുണാകരൻ, ഒ.എൻ.വി എന്നീ ഗുരു കാരണവന്മാരുടെ പേരുകൾ എടുത്തു പറയേണ്ടിയിരിക്കുന്നു. ഇപ്പോഴും കൂടെയുള്ള ചവറ കെ.എസ്.പിള്ള വികാസിന്റെ ഭാഗമാണ്. പ്രശസ്തരായ 125 എഴുത്തുകാർ ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്

നാൽപ്പതു വർഷം വികാസ് ഇടപെടാത്ത മേഖലകളില്ല. സേവനത്തിന്റെ, കാരുണ്യപ്രവർത്തനത്തിന്റെ വലിയൊരു ചരിത്രമുണ്ട് വികാസിന്. ജീവിത സാഹചര്യം കൊണ്ട് മംഗല്യഭാഗ്യം ലഭിക്കാൻ ബുദ്ധിമുട്ടായിരുന്ന 20 പെൺകുട്ടികളുടെ വിവാഹം വികാസ് ഏറ്റെടുത്തു നടത്തി. കഴിഞ്ഞ 35 വർഷമായി തിരുനെൽവേലി അരവിന്ദ് കണ്ണ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന തിമിര ശസ്ത്രക്രിയയിലൂടെ നൂറുകണക്കിന് മനുഷ്യർക്ക് കാഴ്ച നൽകി. മിക്ക വർഷങ്ങളിലും നിരവധി മെഡിക്കൽ ക്യാമ്പുകൾ, ചികിത്സാ സഹായ പദ്ധതികൾ എന്നിവയും സംഘടിപ്പിക്കുന്നു

നിരവധി വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതി (വിവിധ എൻഡോവ്മെന്റുകളുടെ സഹായത്തോടെ) ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമാണ്. വികാസ് നേതൃത്വം നൽകുന്ന ജോസ് ഫൗണ്ടേഷൻ ക്യാൻസർ രോഗികൾക്കായി നടപ്പാക്കി വരുന്ന പദ്ധതിയിൽ 35-ഓളം പാലിയേറ്റീവ് ചികിത്സ വേണ്ടിവരുന്ന ക്യാൻസർ രോഗികൾക്ക് മരുന്ന്, പോഷകാഹാരം തുടങ്ങിയവ അവരുടെ വീടുകളിലെത്തിക്കുന്നു. 10 സന്നദ്ധ പ്രവർത്തകരുടെ നിയന്ത്രണത്തിലാണ് പ്രവർത്തനം.

വികാസിനൊപ്പം പതിനായിരം പുസ്തകങ്ങളുമായി വികാസ് ലൈബ്രറി, ശക്തമായി പ്രവർത്തിക്കുന്ന വികാസ് വനിതാവേദി എന്നിവയുണ്ട്. തനത് പരിപാടികൾക്ക് പുറമെ വികാസ് നടപ്പാക്കുന്ന പരിപാടികൾക്ക് ഒപ്പം അവർ നിൽക്കുന്നു. വികാസ് വനിതാവേദി വലിയ പിന്തുണ കേന്ദ്രമാണ്. 25-ലധികം കുട്ടികൾ അടങ്ങുന്ന ബാലവേദി എന്നിവയൊക്കെ വികാസിനെ നാടിന്റെ അവിഭാജ്യ ഘടകമാക്കുന്നു. നാടിനോടൊപ്പം ചേർന്നു നിൽക്കുന്ന അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും അറിയുന്ന ഒരു സമൂഹത്തെ നവീകരിക്കുന്ന സാംസ്കാരിക സ്ഥാപനമായി വികാസ് തുടരുകയാണ്.

Activities
Library
Charity
Events

കാഴ്ചപ്പാട് (Vision)

നാടിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട്, മാനുഷിക മൂല്യങ്ങളും സ്നേഹവും അടിസ്ഥാനമാക്കിയുള്ള ഒരു ഉൽകൃഷ്ട സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ചവറയുടെ സാംസ്കാരിക ഭൂമികയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും, അശരണർക്ക് താങ്ങായി ഒരു നവോത്ഥാന കേന്ദ്രമായി നിലകൊള്ളാനും വികാസ് സമിതി ആഗ്രഹിക്കുന്നു.

ലക്ഷ്യം (Mission)

കല, സാഹിത്യം, ജീവകാരുണ്യം എന്നീ മേഖലകളിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് സഹായമെത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. പ്രഗത്ഭരായ എഴുത്തുകാരുടെ ചിന്തകളിലൂടെ തലമുറകളെ ബോധവൽക്കരിക്കുകയും, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വിട്ടുവീഴ്ചയില്ലാത്ത സേവനം ഉറപ്പാക്കി സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി പ്രവർത്തിക്കുകയും ചെയ്യുന്നു

പ്രവർത്തനങ്ങൾ

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ, കാൻസർ രോഗികൾക്ക് മരുന്നും ഭക്ഷണവും വീട്ടിലെത്തിക്കുന്ന ജോസ് ഫൗണ്ടേഷൻ, അർഹരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായങ്ങൾ എന്നിവയാണ് സമിതിയുടെ പ്രധാന ജീവകാരുണ്യ പ്രവർത്തനങ്ങൾ. കൂടാതെ, പതിനായിരത്തിലധികം പുസ്തകങ്ങളുള്ള വികാസ് ലൈബ്രറി, വനിതാവേദി, ബാലവേദി എന്നിവയിലൂടെ സാംസ്കാരിക മേഖലയിലും സമിതി ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നു. 125-ലധികം പ്രമുഖ എഴുത്തുകാരുടെ പ്രഭാഷണങ്ങൾക്ക് വേദിയായ ഈ സംഘടന സാമൂഹിക വിവാഹങ്ങൾ പോലുള്ള സേവനങ്ങളിലൂടെയും മാതൃകയാകുന്നു.

Leadership

ഭാരവാഹികൾ

ജി. ബിജു കുമാർ

പ്രസിഡന്റ്

ശ്രീഹരി രാജ്

വൈസ് പ്രസിഡന്റ്

അരവിന്ദ്

സെക്രട്ടറി

അശ്വിൻ ബാബു

ജോയിന്റ് സെക്രട്ടറി

എസ്. കനേഷ്യസ്

ട്രഷറർ